കടുത്ത വയറുവേദനയും രക്തസ്രാവവുമായി ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ച പതിനേഴുകാരിയോട് സെപ്റ്റംബർ 9-ന് വരാൻ പറഞ്ഞ് സ്കാനിങ് നിഷേധിക്കുകയും, ചികിസ നിക്ഷേധിക്കുകയും ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഗ്രുപ്പുകളിൽ അടക്കം ആശുപത്രി അധികൃതർക്കെതിരെ നാട്ടുകാരുടെ രൂക്ഷ വിമർശനം,
ആദ്യം സ്കാനിങ് നിക്ഷേധിക്കുകയും തുടർന്ന് പൊതു പ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് സ്കാനിങ് സേവനം നൽകുകയും ചെയ്തു.
സംഭവം പുറത്ത് വന്നതോടെ സമാന അനുഭവങ്ങളുമായി നിരവധി പേരാണ് വാട്സ് ആപ്പ് ഗ്രുപ്പുകളിൽ അടക്കം അവരുടെ അനുഭങ്ങൾ പങ്കുവച്ച് വച്ച് രംഗത്തെത്തുന്നത്.
വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇത്തരം സംഭവങ്ങൾ സ്ഥിരമാണെന്നും ആശുപത്രിയിൽ ലഭ്യമായ ചികിത്സാ സംവിദാനം ജനങ്ങൾക്ക് നൽകാതിരിക്കുകയും ചെയ്യുന്നതായാണ് വ്യാപകമായ പരാതി
ഇതിനായി ‘ചില’ തല്പര കക്ഷികൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നതായും ജനങ്ങൾ ആരോപിക്കുന്നു,
ഇത് സ്വകാര്യ ആശുപത്രികളെയും സ്വകാര്യ ലാബുകളെയും, സ്കാനിംഗ് സെന്ററുകളെയും സഹായിക്കാനാണെന്നുമാണ് ആരോപണം.
“നമ്മൾ എന്തെങ്കിലും അസുഖവുമായി ചെന്നാൽ സ്കാനിങ്ങിന് എഴുതിയാൽ പതിനഞ്ചു ദിവസം അല്ലെങ്കിൽ ഒരു മാസം കഴിഞ്ഞു ഉള്ള തീയതി തരും. അന്നേരത്തേക്ക് ഒന്നുകിൽ രോഗം കൂടും, അല്ലെങ്കിൽ രോഗി മരിക്കും..”
വാട്സ് ആപ്പ് ഗ്രുപ്പിൽ ഒരാൾ എഴുതിയത് ഇപ്രകാരമാണ്.
വയനാട് ജില്ലാ ആശുപത്രിയെ തകർക്കുവാൻ ആശുപത്രിയിൽ തന്നെ ചിലർ പ്രവർത്തിക്കുന്നതായും, സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ ജില്ലാ ആശുപത്രിയിലെ ചികിത്സാ സംവിധാനം ജനങ്ങൾക്ക് നിക്ഷേധിക്കുകയാണെന്നും മറ്റൊരാൾ എഴുതി.
മാനന്തവാടിയിൽ പ്രവർത്തിക്കുന്ന വെയ്ൻഡ് ജില്ലാ ആശുപത്രി സംരക്ഷണ സമിതി വാട്സ് ആപ്പ് ഗ്രുപ്പിലടക്കം ഇക്കാര്യത്തിൽ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്.
ആശുപത്രിയിൽ ലഭ്യമായ ചികിത്സ സംവിധാനങ്ങൾ താമസം കൂടാതെ രോഗികൾക്ക് ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും, വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

