വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ യു ഡി എസ് എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം.

തലപ്പുഴ: വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ യൂണിയൻ എസ് എഫ് ഐ യിൽ നിന്ന് തിരിച്ചു പിടിച്ചു യു ഡി എസ് എഫ് മുന്നണി ഉജ്വല വിജയം നേടി. പതിനഞ്ചിൽ പതിനാലും സീറ്റുകളും നേടി വമ്പൻ ഭൂരിപക്ഷത്തോടെ ശക്തമായ വിജയമാണ് യു ഡി എസ് എഫ് കൈവരിച്ചത്. പത്തു വോട്ടിന്റെ ലീഡിൽ മെക്കാനിക്കൽ റെപ് സീറ്റ്‌ മാത്രമാണ് എസ് എഫ് ഐ യ്ക്ക് നേടാൻ ആയത്.

ചെയർപേഴ്സൺ ആയി യു അഭിനന്ദ്, വൈസ് ചെയർപേഴ്സൺ ആയി ആദിത്യ കൃഷ്ണ, ജനറൽ സെക്രട്ടറി ആയി ജസീം അക്ബർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ആർട്സ് സെക്രട്ടറി ആയി മുഹമ്മദ്‌ സിനാൻ, മാഗസിൻ എഡിറ്റർ ആയി ആദിൽ മുഹമ്മദ്‌, യു യു സി മാരായി നിഷാദ്,ശംലാൽ, ലേഡി റെപ് ആയി ഷഫ്‌ന,ഗാർഗി നമ്പ്യാർ എന്നിവർ ജനറൽ പോസ്റ്റുകളിലും, ഇ സി ഇ റെപ് ആയി ആസിൽ കരീം, സിവിൽ റെപ് ആയി എവിൻ ജോസ്, ഇലക്ട്രിക്കൽ റെപ് ആയി റാഹിൽ റഫീഖ്, കമ്പ്യൂട്ടർ സയൻസ് റെപ് ആയി അഭിനവ് എസ് എന്നിവരാണ് എന്നിവരും യു ഡി എസ എഫ് പാനലിൽ നിന്ന് വിജയിച്ചു. യു ഡി എഫ് എഫ് പ്രവർത്തകർ തലപ്പുഴ ടൗണിൽ വിജയാഹ്ലാദവും നടത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed