“ഞാൻ ഒരു അനാസ്ഥ ചൂണ്ടിക്കാണിക്കട്ടെ?”മാനന്തവാടി മെഡിക്കൽ കോളേജിലെ അനാസ്ഥ, ഫേസ്ബുക് പോസ്റ്റുമായി യുവതി.

മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിലെ ചികിത്സാ അപര്യാപ്തതകളും ശോചനീയാവസ്ഥയുടെയും നിരവധി വാർത്തകളാണ് നാം കുറെ കാലങ്ങളായി കേൾക്കുന്നത്, എന്നാൽ നേരിൽ കണ്ട് അനുഭവിച്ച അനാസ്ഥ തന്റെ ഫേസ്ബുക്കിലൂടെ പങ്കു വച്ചിരിക്കുകയാണ് അനു രഞ്ജിത്ത് എന്ന യുവതി.

മാനന്തവാടി മെഡിക്കൽ കോളേജിലെ ലാബ് ടെസ്റ്റ് വാങ്ങാൻ നിൽക്കുന്നവരെ നീണ്ട ക്യൂവും അത് കൊണ്ട് സാദാരണക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുമാണ് യുവതി തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ,

“എന്ത് കൊണ്ടാണ് പാവങ്ങളായ ജനങ്ങൾ സർക്കാർ ആശുപതിയെ ആശ്രയിക്കാതെ പുറത്തെ ലാബുകളിൽ പോകുന്നത് സർവ്വ സാധാരണമാക്കിയത് ? പുറത്ത് പോയാൽ പൈസ കൊടുത്താലും വേണ്ടില്ല ഈ ക്യൂ ഒഴിവാക്കാമല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇവിടെ ആവശ്യത്തിനും അനാവശ്യത്തിനും നിരവധി സെക്ക്യൂരിറ്റിക്കാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാരും ഓരോ കഥയും പറഞ്ഞു കൂട്ടം കൂട്ടമായി നടക്കുന്നുണ്ട്, ഡ്യൂട്ടി ചെയ്യുന്നവരും ഉണ്ട്. എന്നാൽ പിന്നെ ഈ സാമ്പിൾ കളക്റ്റ് ചെയ്യാനും റിസൽറ്റ് കൊടുക്കാനും കൂടി 2,3 സ്റ്റാഫുകളെ റിക്രൂട്ട ചെയ്ത ജോലിക്കെടുത്താൽ എന്താണ്? ഇതിപ്പോൾ ഗർഭിണികളും കുഞ്ഞുങ്ങളും മറ്റെല്ലാ പാവപ്പെട്ട രോഗികളും കാത്ത് കെട്ടി കിടക്കേണ്ട അവസ്ഥ ചെറുതൊന്നുമല്ല. ഈ റിസൽറ്റ് ഒക്കെ വാങ്ങി ഓ പി യിൽ പോയാൽ ഡോക്റ്റർ ഉണ്ടാവില്ല. ചിലപ്പോൾ അവിടുന്ന് ചീത്ത കേൾക്കും, രാവിലേ 6 മണിക്ക് വരുന്ന നമ്മൾ ആരായി .. ശശി . ഇങ്ങനെ ഇന്ന് കാണിക്കാൻ പറ്റി എന്ന് വരില്ല, നാളെയും വരണം, അവസ്ഥയല്ലേ …” എങ്ങനെ പോകുന്നു യുവതിയുടെ കുറിപ്പിലെ വരികൾ .

അവസാനം ഇതൊന്നു ഷെയർ ചെയ്ത് അധികാരികളിൽ എത്തിക്കണമെന്നും യുവതി പറയുന്നുണ്ട്.

പോസ്റ്റിൽ ഇതിനകം നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്. “മഞ്ചേരി യിലും ഇങ്ങനെ യൊക്കെ തന്നെ യാണ്, കുറച്ചു പൈസ പോയാലും വേണ്ടില്ല പുറത്തു പോയി നോക്കി യാൽ നമുക്ക് നമ്മുടെ ദിവസം പോവില്ല” എന്നാണ് ഒരാളുടെ കമന്റ് . പോസ്റ്റ് നിരവധി പേര് ഷെയർ ചെയ്തിട്ടുണ്ട്.

യുവതിയുടെ ഫേസ്ബുക് പോസ്റ്റ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed