പടിഞ്ഞാറത്തറ: വയനാട്, കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചർച്ച നടത്തി. 1994-ൽ വിഭാവനം ചെയ്ത ഈ പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ ഇരു ജില്ലകൾക്കുമിടയിലുള്ള യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. ഇതിനായുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ ചർച്ചയിൽ തീരുമാനമായി.

