അന്വേഷണ ഉദ്യോഗസ്ഥർക്ക് സല്യൂട്ട്..! സി സി ടി വി ദൃശ്യങ്ങൾ പ്രതിയെ പിടികൂടുന്നതിന് സഹായിച്ചതായി ജില്ലാ പോലീസ് മേധാവി.

മാനന്തവാടി: മാനന്തവാടിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതിയെബ് അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം, സി സി ടി വി ദൃശ്യങ്ങൾ പ്രതിയെ പിടികൂടുന്നതിന് സഹായിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയില്‍.പുതുശ്ശേരിക്കടവ് ചപ്പാളി ജിഹാസ് (25) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഞ്ചാവ് കേസടക്കം വിവിധ കേസുകളിലെ പ്രതിയാണ്. ആഭരണമോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് വിവരം. ബംഗളൂരില്‍ ജോലി ചെയ്ത് വരുന്ന ജിഹാസ് ഇടക്ക് മോഷണ ലക്ഷ്യത്തോടെ സ്‌കൂട്ടറില്‍ ഇടക്കിടക്ക് അലഞ്ഞ് തിരിയാറുണ്ട്.  ഇതിനിടയിലാണ് പുലിക്കാട് വെച്ച് കുട്ടിയെ ഇിയാള്‍ ശ്രദ്ധിക്കുന്നതെന്നും പിന്നീട് കെ.എല്‍ 12 എന്‍ 7890 നമ്പര്‍ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ട് പോയി കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി കരയുകയായിരുന്നു. പിന്നീട് ശ്രമം ഉപേക്ഷിച്ച പ്രതി എട്ടോളം കിലോമീറ്റര്‍ ദൂരത്തിലുള്ള തരുവണ പാലിയാണയില്‍ കൊണ്ട് വിടുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. സംഭവ ശേഷം പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച്  പ്രതിയെ പിടികൂടിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed