മാനന്തവാടി പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രപോലീസ് തി പിടിയിലായതായി സൂചന.കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ്
മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്. ആഭരണമോഷണമായിരുന്നു ഇയ്യാളുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൃത്യമായ വിവരങ്ങള്‍ പോലീസ് നല്‍കുന്നതിനനുസരിച്ച് ഉടന്‍ പുറത്ത് വിടുന്നതായിരിക്കും.ഇയാള്‍ കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ട് പോയ ശേഷം എട്ടോളം കിലോമീറ്റര്‍ ദൂരത്തിലുള്ള തരുവണ പാലിയാണയില്‍ കൊണ്ട് വിടുകയായിരുന്നു. സംഭവ ശേഷം പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്നാണ് സൂചന.

