ജില്ലയിലെ പ്രധാന അറിയിപ്പുകൾ.

സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ തൊഴില്‍രഹിതരില്‍ നിന്നും   സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പാല്‍, അനുബന്ധ ഉതപന്നങ്ങളില്‍ വിപണന സാധ്യതയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളില്‍ മില്‍മ ഷോപ്പ് അല്ലെങ്കില്‍ മില്‍മ പാര്‍ലര്‍ ആരംഭിക്കാന്‍ അവസരം ലഭിക്കും. വായ്പ  തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമാണ്. കോര്‍പറേഷനും മില്‍മ അധികൃതരും സംയുക്തമായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് സംരംഭം ആരംഭിക്കാന്‍ അനുമതി നല്‍കുക. ആവശ്യമായ സ്ഥലം,  കെട്ടിടം, അനുബന്ധ സൗകര്യങ്ങള്‍ അപേക്ഷകന്‍ സജ്ജമാക്കണം.  സംരംഭം ആരംഭിക്കുന്നതി ആവശ്യമായ ഉത്പന്നങ്ങള്‍, സാങ്കേതിക സഹായം മില്‍മ ലഭ്യമാക്കും. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറം, വിശദ വിവരങ്ങള്‍ക്ക്  കോര്‍പ്പറേഷന്റെ മാനന്തവാടി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-
04935 296512, 9496596512.


റേഷന്‍ കാര്‍ഡ് തരം മാറ്റത്തിന് അപേക്ഷിക്കാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റാന്‍ അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി സേവനങ്ങള്‍ മുഖേന ഫെബ്രുവരി 13 വരെ  അപേക്ഷ നല്‍കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണം കാണിക്കുന്ന സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 04936 255 222 ( വൈത്തിരി) 04936 220213 (സുല്‍ത്താന്‍ ബത്തേരി ) 04935 240252 ( മാനന്തവാടി)

ഗതാഗത നിരോധനം

സുല്‍ത്താന്‍ ബത്തേരി- കട്ടയാട് – പഴുപ്പത്തൂര്‍ റോഡില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ജനുവരി 11) മുതല്‍ പ്രവൃത്തി പൂര്‍ത്തികരിക്കുന്നത് വരെ സുല്‍ത്താന്‍ ബത്തേരി മുതല്‍ കട്ടയാട് വരെയും  കട്ടയാട് മുതല്‍ വാകേരി വരെയും ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. യാത്രക്കാര്‍ ബീനാച്ചി -കട്ടയാട് റോഡിലൂടെയും വാകേരി – സിസി ജങ്ഷന്‍ റോഡിലൂടെയും യാത്ര ചെയ്യണം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ, പുലിക്കാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഫെബ്രുവരി 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed