മാനന്തവാടി: പുതുക്കിപ്പണിത പാണ്ടിക്കടവ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 13ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഷഹീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉസ്താദ് സിംസാറുല്‍ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. മഹല്ല് ഖത്തീബ് ജാഫര്‍ വാഫി അധ്യക്ഷതവഹിക്കും.ശനിയാഴ്ച നടക്കുന്ന മതപ്രഭാഷണ വേദിയില്‍ സിറാജ്ജുദ്ധീന്‍ ഖാസിമി പത്തനാപുരം സംബന്ധിക്കും.
പള്ളി പുനര്‍ നിര്‍മാണകമ്മിറ്റി ചെയര്‍മാന്‍ മാറത്ത് മുഹമ്മദ്, ഉമ്മര്‍ ചെല്ലട്ട, ജലീല്‍ ആയങ്കി, പാലപ്പെട്ടി ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
