ദൃശ്യ മാധ്യമ ലോകത്ത്നിന്നും വേറിട്ടൊരു മാതൃക;കൈരളി, മനോരമ ന്യൂസ്, ജയ്ഹിന്ദ് ചാനലുകൾക്ക് മീഡിയവൺ ചാനലിന്റെ പിറന്നാൾ ആശംസകൾ.

റേറ്റിങ്ങിനായി പരസ്പരം മത്സരിക്കുമ്പോഴും വിവിധ വർഷങ്ങളിലായി ചിങ്ങം ഒന്നിനു തുടങ്ങിയ മനോരമ ന്യൂസ് , ജയ്‌ഹിന്ദ് ടിവി, കൈരളി ടി വി എന്നീ മാധ്യമ ആസ്ഥാപനങ്ങൾക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മീഡിയ വൺ.

മീഡിയ വൺ അവരുടെ സോഷ്യൽ മീഡിയ ഫ്‌ളാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത ന്യൂസ് കാർഡിലാണ് ഈ ചാനലുകൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്,

മലയാളികളുടെ സ്വീകരണമുറികളിൽ സജീവമായ കൈരളി ടി.വി 26-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, മനോരമ ന്യൂസ് 20-ാം വർഷത്തിലേക്കും, ജയ്ഹിന്ദ് ടി.വി 19-ാം വർഷത്തിലേക്കും കടക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മീഡിയ വൺ പോസ്റ്റ് ചെയ്ത ന്യൂസ് കാർഡിന് കീഴിൽ നിരവധി പേരാണ് കമെന്റ് ചെയ്യ്തിരിക്കുന്നത്,

‘മാധ്യമ ലോകത്തെ വേറിട്ട മാതൃക’ യെന്ന് ഒരാൾ കമെന്റ് ചെയ്തപ്പോൾ ‘മാധ്യമ സാഹോദര്യം’ എന്നാണ് മറ്റൊരാൾ കുറിച്ചത്. ‘പുതിയൊരു സൗഹൃദം പുതിയൊരു കാൽവെപ്പ്’ എന്നാണ് ഫേസ്ബുക്കിൽ വന്ന മറ്റൊരു കമെന്റ്.

പോസ്റ്റ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *