വയനാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസിന്റെ പിടിയിലായി. മീനങ്ങാടി പോലീസാണ് കവർച്ച സംഘത്തിലുള്ളവരെ പിടികൂടിയത്.
കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ തിരുനെല്ലി, കബളക്കാട്, അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപകമായ ആഭരണ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

