തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രമാണ് നൽകിയിരിക്കുന്നത്. അതേസമയം നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ന് തൃശൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്. നാളെ മുതൽ കൂടുതൽ ജില്ലകളിലേക്ക് മഴയെത്തുമെന്നും കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെടുവിച്ച അറിയിപ്പിലുണ്ട്.

