മാനന്തവാടി : നാല് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയായ ജിഹാസിനെ വളരെ പെട്ടെന്ന് അന്വേഷണം നടത്തി അറസ്റ്റ് ചെയ്ത പോലീസ് ടീമിനെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ അഭിനന്ദിച്ചു.
വളരെ കൃത്യമായ ചടുലമായ അന്വേഷണം നടത്തി
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസിന്റെ ജാഗ്രതാപരമായ ഇടപെടലിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് മാനന്തവാടി മർച്ചന്റ് അസോസിയേഷന്റെ ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ എത്തി മധുരം വിതരണം ചെയ്തു.
മാനന്തവാടി ഡിവൈഎസ്പി വിശ്വംഭരൻ്റെ നേതൃത്വത്തിലുള്ള പോലീസ് ടീം അംഗങ്ങൾ പങ്കെടുത്തു.
മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ ഉസ്മാൻ ജനറൽ സെക്രട്ടരി പി.വി മഹേഷ്, ട്രഷറർ എൻ.പി ഷിബി, ഓപ്പൺ ന്യൂസർ ചെയർമാൻ സജയൻ സംഘടനാ ഭാരവാഹികളായ സി.കെ സുജിത്,എം.കെ ശിഹാബുദ്ദീൻ ,ഷാജി മേമന എന്നിവർ പങ്കെടുത്തു

