ലാഭമെടുപ്പ് വില്ലനായി; ഇടിഞ്ഞ് ഓഹരി വിപണി, നഷ്ടം നേരിട്ട് മെറ്റല്‍ ഓഹരികള്‍.

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. മെറ്റല്‍ ഓഹരികളിലാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

ലാഭമെടുപ്പ് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ആഗോള വിപണികള്‍ ദുര്‍ബലമായതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസവും നേട്ടത്തോടെയാണ് വിപണി ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്ന് കമ്മോഡിറ്റിയുടെ ചെലവ് ഉയര്‍ന്നതാണ് മെറ്റല്‍ ഓഹരികളെ ബാധിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഇന്നലെ ഐടി സൂചിക ആറു ശതമാനമാണ് താഴ്ന്നത്. ഐടി രംഗത്ത് എഐ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് ഐടി ഓഹരികള്‍ ഇന്നലെ നേരിട്ടത്.

ഹിന്‍ഡാല്‍കോ, ടിഎംപിവി, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഭാരത് ഇലക്ട്രോണിക്‌സ്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് ഇന്ന് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ട്രെന്റ്, എസ്ബിഐ, എന്‍ടിപിസി, ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed