മാനന്തവാടി: മാനന്തവാടി ഗ്യാരേജ് റോഡ് അംബേദ്‌കർ റോഡിലാണ് രാത്രിയുടെ മറവിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നത്. ടൗണിലെ ജനത്തിരക്ക് കുറഞ്ഞ ഈ സ്ഥലത്ത് റോഡിന്റെ ഒരു വശം മനന്താവാടി മസ്ജിദിന്റെ ശ്മശാനനമാണ്.
ശ്മശാനത്തിലേക്കും വ്യാപകമായി മാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്.
ഇവിടെ രാത്രികാലങ്ങളിൽ റോഡ് സൈഡിൽ മാലിന്യം കൊണ്ടുവന്ന് തള്ളുകയാണ്.
നഗരസഭയുടെ കീഴിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം കാര്യക്ഷമമായി നടക്കുമ്പോഴാണ് ചില സാമൂഹിക വിരുദ്ധർ ഇത്തരത്തിൽ രാത്രിയുടെ മറവിൽ മാലിന്യം റോഡരികിൽ വലിച്ചെറിഞ്ഞു പോകുന്നത്.
പ്രദേശത്ത് സി സി ടി വി ഉൾപ്പെടെ സ്ഥാപിച്ച് ഇത്തരം സാമൂഹിക വിരുദ്ധരെ കണ്ടെത്തി നഗരസഭാ ആരോഗ്യ വിഭാഗം കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകനായ സി പി മുഹമ്മദലി ആവശ്യപ്പെട്ടു.
മാനന്തവാടിയെ മാലിന്യവാടിയാക്കാൻ ശ്രമിക്കുന്നവക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് റസാക്ക് മാസ്റ്റർ ആവശ്യപ്പെട്ടു
