മാനന്തവാടിയില്‍ എസ്.ഡി.പി.ഐയില്‍ അഭിപ്രായ ഭിന്നത; മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ പാര്‍ട്ടിക്ക് പുറത്ത്.

മാനന്തവാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എസ്ഡിപിഐ മാനന്തവാടി മേഖലയില്‍ ഭിന്നത രൂക്ഷം.

ക്ലബ്കുന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ആരംഭിച്ചത്. കീഴ്ഘടകത്തോട് ആലോചിക്കാതെയും, സംഘടനാ നിയമ സംവിധാനങ്ങളെ പരിഗണിക്കാതെയും പാര്‍ട്ടി നേതൃത്വം മുന്നോട്ട് പോയതായി ആരോപിച്ച് എസ്ഡിപിഐ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായ ഫസലുറഹ്മാന്‍, ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി അന്‍ഷിഫ്,മുനിസിപ്പല്‍ ട്രഷറര്‍ ഖാലിദ് തുടങ്ങിയവര്‍ തുടക്കത്തിലേ പരോക്ഷമായി രംഗത്ത് വന്നിരുന്നു.

ഫസലുറഹ്മാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി സമൂഹമാധ്യമത്തില്‍ കുറിപ്പിടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതായി ആരോപിച്ച് മൂവരേയും പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കിയതായി എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി പി.ടി സിദ്ധിഖ് പ്രസ്താവനയിറക്കുകയായിരുന്നു.

മാനന്തവാടിയിലും മറ്റും എസ്ഡിപിഐ സംഘടന കെട്ടിപ്പടുത്തുന്നതിലും മറ്റും സജീവ പങ്കാളിത്തം വഹിച്ചവര്‍ പുറത്ത് പോകുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും സംഘടനാ നിയമങ്ങള്‍ അനുസരിക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന ഉറച്ച നിലപാടാണ് ജില്ലാ നേതൃത്വം എടുത്തിരിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *