മാനന്തവാടിയിൽ വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയ സംഭവം; കുഴിനിലം സ്വദേശി ഷമീറിനെതിരെ കേസെടുത്ത് പോലീസ്.

മാനന്തവാടി: അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുത്ത മാനന്തവാടി മുൻ വില്ലേജ് ഓഫീസർ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ് . വിവിധ വകുപ്പുകൾ ചുമത്തി മാനന്തവാടി പൊലീസാണ് കുഴിനിലം സ്വദേശി ഷമീറിനെതിരെ കേസെടുത്തത്.

വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് കേസെടുക്കാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു . ഇതേ തുടർന്ന് ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed