കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയതായി ഡെപ്യൂട്ടി കലക്ടര്‍ തസ്തിക സൃഷ്ടിക്കുമ്പോള്‍ ഉള്ള മറ്റ് രണ്ട് തസ്തികകള്‍ നിര്‍ത്തലാക്കാനുള്ള മന്ത്രിസഭാ തീരുമാനം പുനപരിശോധിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇടുക്കിയിലും വയനാട്ടിലും ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരന്നു. ഇത് അഭിനന്ദനാര്‍ഹമാണ്. അതോടൊപ്പം ഈ തസ്തിക സൃഷ്ടിക്കാനായി ഈ ജില്ലകളിലെ റവന്യൂ ഭരണത്തിലെ ഓരോ ഓഫിസ് അറ്റന്‍ഡന്റ് തസ്തികയും ടൈപ്പിസ്റ്റ് തസ്തികയും നിര്‍ത്തലാക്കാനും യോഗം തീരുമാനിച്ചത് അംഗീകരിക്കാനാവില്ല. ഏറെ കാലമായി വയനാട്ടില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ദുരന്തനിവാരണത്തിന്റെ മാത്രം ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ വേണമെന്നത് നിരന്തരം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയം തന്നെയാണ്. അത് രണ്ട് ആളുകളുടെ ജോലി സാധ്യത ഇല്ലാതെയാക്കി പുതിയ തസ്തിക സൃഷ്ടിക്കുക എന്നുള്ളതായിരുന്നില്ല. പുതിയ ഒരു ഡെപ്യൂട്ടി കലക്ടര്‍ അനുവദിക്കുക എന്നതായിരുന്നു ജില്ലയുടെ ആവശ്യം. എന്നാല്‍ തസ്തിക സൃഷ്ടിച്ചതിനൊപ്പം മറ്റ് രണ്ടുപേര്‍ക്ക് ജോലി നഷ്ടപ്പെടുന്ന തരത്തിലായി സര്‍ക്കാര്‍ നടപടി. അതുകൊണ്ട് തന്നെ തൊഴില്ലായ്മ കൂടുതല്‍ നിലനില്‍ക്കുന്ന സമയത്ത് രണ്ടുപേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദവികളില്ലാതെയാക്കി മാറ്റുന്ന നടപടി പിന്‍വലിക്കണമെന്നും ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ അടിയന്തരമായി നിയമനം നടത്തണമെന്നും സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.

