“രാഹുൽ മാങ്കൂടത്തിലിന്റെ അടിമയായി പ്രവർത്തിക്കാനില്ല,” മാനന്തവാടിയിലെ യൂത്ത് കോൺഗ്രസ്സ് വാട്സ് ആപ് ഗ്രുപ്പിൽ പ്രാദേശിക നേതാവിന്റെ വാട്സ് ആപ് സന്ദേശം പുറത്ത്. വിവാദം.

മാനന്തവാടി: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വയനാട്ടിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കളും അണികളും. യൂത്ത് കോൺഗ്രസ്സ് മാനന്തവാടി വാട്സ് ആപ് ഗ്രുപ്പിലെ ചർച്ചയിൽ നേതാക്കളും അണികളും തമ്മിലുള്ള ചർച്ചയും ശബ്ദ സന്ദേശവും പുറത്തതായതോടെയാണ് വയനാട്ടിലെ യൂത്ത് കോൺഗ്രസ്സിലെ പ്രശ്നങ്ങൾ മാറാ നീക്കി പുറത്ത് വന്നത്.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ ക്യാമ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ തുടർച്ചയായണ് വാട്സ് ആപ് ഗ്രുപ്പിൽ ചർച്ചയും വാക്ക് പോരും നടന്നത്.

ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതരെ സഹായിക്കാൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം നടത്തിയ പിരിവ് കാര്യക്ഷമമായി നടത്താത്ത കമ്മറ്റികൾ മീനങ്ങാടിയിൽ വച്ച് നടന്ന ജില്ലാ ക്യാമ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു. പിരിവിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ക്യാപിലെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നതായി അറിയുന്നു, തുടർന്നു ഒരു വിഭാഗം നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലുനു നേരെ കസേര എറിഞ്ഞതായും വാട്സ് ആപ്പ് ഗ്രുപ്പിലെ വോയിസ് സന്ദേശത്തിൽ സൂചിപ്പിക്കുന്നു.

ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാനന്തവാടി യൂത്ത് കോൺഗ്രസ് വാട്സ് ആപ് ഗ്രുപ്പിൽ പ്രവർത്തകർ ചേരി തിരിഞ് ഏറ്റുമുട്ടിയത്. “രാഹുൽ മാങ്കൂടത്തിലിന്റെ അടിമയായി പ്രവർത്തിക്കാൻ ഇല്ലെന്ന്” വാട്സ് ആപ് ഗ്രുപ്പിൽ മാനന്തവാടിയിലെ ഒരു നേതാവ് തുറന്നടിച്ചത്,

യൂത്ത് കോൺഗ്രസിന്റെ മുണ്ടക്കൈ ചൂരൽമല ദുരിതാശ്വാസ ഫണ്ട് പിരിവിൽ സി പി എം അടക്കം വലിയ ആക്ഷേപം ഉന്നയിക്കുന്ന സമയത്ത് സ്വന്തം പ്രാദേശിക നേതാക്കളിൽ നിന്ന് തന്നെ ഇതിനെതിരെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ വിമർശനവും വാട്സ് ആപ് ഗ്രുപ്പിലെ പരസ്യ വെല്ലുവിളിയും പുറത്തതായിരിക്കുന്നത്. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് വഴി തുറന്നേക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed