കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അതി ശക്തമായ മഴ തുടരുന്നതിനിടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കത്തോട് ഉരുൾ പൊട്ടി. ജന വാസ മേഘലയിൽ നിന്നും അകലെയാണ് ഉരുൾ പൊട്ടിയത്, എന്നാൽ സമീപത്തെ കടന്തറപുഴയിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് 75 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പ്പിച്ചു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും തൊട്ടിൽപ്പാലം- മുളങ്കുന്നു റോഡ് വെള്ളത്തിനടിയിൽ ആകുകയും ചെയ്തു.

