തരുവണ: തരുവണ ജി.എച്ച്.എസ്.എസ് സ്കൂളിൽ വിദ്യാർത്ഥികളുടെ മികച്ച വിജയത്തെയും നേട്ടങ്ങളെയും അഭിനന്ദിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്സവം പ്രൗഢഗംഭീരമായി നടന്നു.
വിജയോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അനുമോദന ചടങ്ങും പൊതുപരിപാടിയും സംഘടിപ്പിച്ചു. ജില്ലാ ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിന്റെ തുടർന്നുളള വിജയയാത്രയ്ക്ക് എല്ലാവിധ പിന്തുണയും ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

