വിൻസ്റ്റൺ ചർച്ചിൽ രാജി വെക്കേണ്ടി വന്ന ഗല്ലിപ്പൊളി യുദ്ധം, ഖാർഗ് ദ്വീപിൽ അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുമ്പോൾ ചരിത്രം ആവർത്തിക്കപ്പെടുകയാണോ?

അമേരിക്കയും ഇസ്രയേലും ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ കരയുദ്ധം ആരംഭിക്കുന്നു എന്ന കാര്യം ഇപ്പോൾ പാശ്ചാത്യ മാധ്യമങ്ങളുടെ സജീവ ചർച്ചയാണ്.

ഒന്നാം ലോകമഹായുദ്ധകാലത്ത് ഇത്തരത്തിൽ ഒരു ബ്രിട്ടന്റെയും സഖ്യ കക്ഷികളുടെയും കരയുദ്ധം (1915-1916) പരാചയപ്പെട്ട ചരിത്രമാണ് അമേരിക്കക്ക് ഖാർഗ് ദ്വീപിലേക്കുള്ള സൈനിക നടപടി ഭയപ്പെടുത്തുന്നത്,

ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ ബ്രിട്ടനും സഖ്യകക്ഷികളും ചേർന്ന് നടത്തിയ കരയുദ്ധം, ബ്രിട്ടനും സഖ്യ കക്ഷികളും ഓട്ടോമൻ തുർക്കികൾക്കു മുന്നിൽ തോറ്റു മടങ്ങിയതും,

ഓട്ടോമൻ തുർക്കിയുടെ തലസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബുൾ) പിടിച്ചെടുക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

ഒന്നാം ലോകമഹാ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത്, റഷ്യയെ സഹായിക്കുന്നതിനായി കരിങ്കടലിലേക്കുള്ള (Black Sea) ഒരു നാവിക പാത തുറക്കുക എന്നതായിരുന്നു ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ലക്ഷ്യം. ഇതിനായി ദാർഡനെൽസ് കടലിടുക്ക് നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരുന്നു. അന്നത്തെ ബ്രിട്ടീഷ് അഡ്മിറാലിറ്റി ഫസ്റ്റ് ലോർഡ് ആയിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ താൽപ്പര്യപ്രകാരമാണ് ഈ നീക്കം ആരംഭിച്ചത്. ഗല്ലിപ്പൊളി യുദ്ധം എന്നാണ് ഈ സൈനിക നീക്കം അറിയപ്പെടുന്നത്.

1915 ഫെബ്രുവരിയിൽ നാവിക ആക്രമണത്തോടെയാണ് യുദ്ധം തുടങ്ങിയത്. എന്നാൽ തുർക്കികൾ കടലിൽ സ്ഥാപിച്ച മൈനുകൾ സഖ്യകക്ഷികളുടെ കപ്പലുകളെ തകർത്തു.നാവിക നീക്കം പരാജയപ്പെട്ടതോടെ, 1915 ഏപ്രിൽ 25-ന് സഖ്യകക്ഷികൾ ഗല്ലിപ്പൊളി തീരത്ത് സൈന്യത്തെ ഇറക്കി. ഈ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തോടൊപ്പം ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സൈനികരും (ANZAC – Australian and New Zealand Army Corps) വലിയ പങ്കുവഹിച്ചു. അവരുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഇന്നും ഗല്ലിപ്പൊളി യുദ്ധത്തെ അവർ ഓർക്കുന്നു.

ഭൂപ്രകൃതിയെക്കുറിച്ചുള്ള അറിവില്ലായ്മയും, തുർക്കി സൈന്യത്തിന്റെ ശക്തമായ പ്രതിരോധവും കാരണം സഖ്യകക്ഷികൾക്ക് മുന്നേറാനായില്ല. മാസങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിൽ 1916 ജനുവരിയിൽ സഖ്യകക്ഷികൾ പിൻവാങ്ങി.

ഈ യുദ്ധത്തിലെ വിജയമാണ് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാലിനെ ഒരു ദേശീയ നായകനാക്കി മാറ്റിയത്. യുദ്ധത്തിന്റെ പരാജയം ചർച്ചിലിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയായി. അദ്ദേഹത്തിന് തന്റെ സ്ഥാനം രാജിവെക്കേണ്ടി വന്നു.

ഇരുഭാഗത്തുമായി അഞ്ചു ലക്ഷത്തോളം സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു.

ഖാർഗ് ദ്വീപിൽ അമേരിക്ക തുടങ്ങാനിരിക്കുന്ന കരയുദ്ധ സാധ്യതയും ഗല്ലിപ്പൊളി യുദ്ധവുമായി ഏറെ സമാനതകളുണ്ട്.

ഇവിടെയും അമേരിക്കക്കും ഇസ്രായേലും ഖാർഗ് ദ്വീപിൽ നേരിടുന്ന വെല്ലുവിളി അന്നത്തെ ഗല്ലിപ്പൊളി യുദ്ധത്തിൽ വിൻസ്റ്റൺ ചർച്ചിലിന് നേരിട്ട അതേ വെല്ലുവിളിയാണ്,

ഇറാന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ അമേരിക്കൻ സൈന്യത്തിന് മരണക്കെണി ഒരുക്കുമെന്ന് അമേരിക്ക തന്നെ ഭയപ്പെടുന്നു.

ഫലത്തിൽ മുൻപൊരിക്കലും ഒരു യുദ്ധത്തിലും അമേരിക്ക നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ് അമേരിക്ക നേരിടുന്നത്.

#HistoryRepeats #GallipoliCampaign #WinstonChurchill #KhargIsland #MiddleEastConflict #USIranTensions #MilitaryHistory #WorldWar1 #Geopolitics #IranWarRisk #MilitaryStrategy #KhargIslandInvasion #InternationalRelations #WarAnalysis #MalayalamArticles

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed