മുംബൈ: യുദ്ധം നീളുമെന്ന വിലയിരുത്തലും ക്രൂഡ് വില 180 ലേക്ക് കുതിക്കുമെന്ന വിദഗ്ദ്ധ വിലയിരുത്തലും പുറത്തുവന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് തകർച്ച.
ഇന്ത്യൻ ഓഹരി വിപണിയും, നിഫ്റ്റിയിൽ 600 പോയിന്റും സെൻസെക്സിൽ 1600 പോയിന്റിന്റെയും ഇടിവ് രേഖപ്പെടുത്തി, വരും നാളുകളിൽ വിപണി ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ
ചരിത്രത്തിൽ ആദ്യമായി ഡോളറിനുമേൽ ഇന്ത്യൻ രൂപ 94 എന്ന നിലയിലെത്തി. ഇത് രാജ്യത്ത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകും.
ഏപ്രില്‍ അവസാനം വരെയുള്ള കാലയളവ് എണ്ണ വിപണിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണവില 180 ഡോളറിലെത്തും. ആഗോള സമ്പദ്ഘടനയില്‍ വന്‍ മാറ്റങ്ങള്‍ പ്രകടമാകും. ഇറാൻ യുദ്ധം ഏപ്രിൽ അവസാനം വരെ നീണ്ടാൽ അസംസ്‌കൃത എണ്ണ വില ബാരലിന് 180 ഡോളർ കടക്കും. നിലവിൽ ബ്രന്റ് ക്രൂഡ് വില 115-120 ഡോളർ നിലവാരത്തിലാണെങ്കിലും ഊർജ കേന്ദ്രങ്ങൾക്കുനേരെയുള്ള തുടർച്ചയായ ആക്രമണം വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംഘർഷം തുടർന്നാൽ വിലയിൽ ഘട്ടംഘട്ടമായി വർധനവുണ്ടാകുമെന്ന് സൗദി അറേബ്യയിലെ വിദഗ്ധർ നിരീക്ഷിക്കുന്നു. എണ്ണ വില വർധന ആഗോള തലത്തിൽ പണപ്പെരുപ്പത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമാകുമെന്ന് റിയാദ് ആശങ്കപ്പെടുന്നു. ഏപ്രിൽ രണ്ടിന് സൗദി ആരാംകോ പ്രഖ്യാപിക്കാനിരിക്കുന്ന ഔദ്യോഗിക വില്പന വില വിപണിയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.

