മാനന്തവാടി കരിന്തുരിക്കടവിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ ഇനിയും കണ്ടെത്താനായില്ല. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇനിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ടയാളുടെ സി സി ടി വി ദൃശ്യം ഉൾപ്പെടെയുള്ളവ പോലീസ് പോലീസ് പരിശോധിക്കുകയാണ്. എന്നാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ സി സി ടി വി യിൽ പതിയാത്തതാണ് അന്വേഷണത്തിന് തടസ്സം. എങ്കിലും പോലീസ് മറ്റു വഴികൾ തേടുകയാണ്.
പൊലീസിന് ലഭിച്ച സി സി ടി വി ദൃശ്യം അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രതിയുടേതെന്ന് സംശയിക്കുന്ന എ ഐ ഫോട്ടോ പോലീസ് പുറത്ത് വിട്ടിരിക്കുകയാണ്. ഈ ഫോട്ടോയിലെ സാമ്യമുള്ള വ്യക്തിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെയും സഹായം തേടുകയാണ്,
ശനിയാഴ്ച രാത്രിയാണ് എടവക പഞ്ചായത്തിലെ പുലിക്കാട് സ്വദേശിയായ നാല് വയസ്സുകാരി ജിയയെ സ്വന്തം വീടിന് സമീപത്ത് നിന്ന് കാണാതായത്. ഒരു സ്കൂട്ടറിൽ എത്തിയ അപരിചിതനായ വ്യക്തി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയി ഏകദേശം എട്ട് കിലോമീറ്ററോളം സഞ്ചരിച്ച ശേഷം, പ്രതി കുട്ടിയെ വെള്ളമുണ്ട പാലിയാണയിൽ റോഡരികിൽ ഉപേക്ഷിച്ചു.
റോഡരികിൽ തനിച്ചായ കുട്ടിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും കുട്ടിയെ സുരക്ഷിതമായി ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടർ തിരിച്ചറിയുന്നതിനായി കരിന്തുരിക്കടവ് മുതൽ പാലിയാണ വരെയുള്ള റോഡുകളിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
സംഭവം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിക്കാത്തത് നാട്ടുകാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
