മാനന്തവാടിയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ സാമൂഹിക വിരുദ്ധർ ക്രൂരമായി മർദ്ദിച്ച സംഭവം പ്രധിഷേധം ശക്തമാകുന്നു.മാനന്തവാടി സിറ്റി മെഡിക്കൽസ് ഉടമ നിസാറിനെയാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധർ കടയിൽ കയറി അക്രമിച്ചത്
സമാധാനപരമായി ബിസിനസ്സ് ചെയ്യുന്ന വ്യക്തികൾക്കും സാധാരണക്കാർക്കും നേരെ നിയമം കയ്യിലെടുക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവർത്തനം നാടിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ടൗൺ മേഖലകളിൽ പോലും ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്ണ്
രാപ്പകൽ വ്യത്യാസമില്ലാതെ സേവനം നൽകുന്ന മെഡിക്കൽ ഷോപ്പ് വ്യാപാരിക്ക് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് തൊഴിൽ മേഖലയിൽ വലിയ ഭീതി സൃഷ്ടിക്കുന്നു.
സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണമെന്നാണ് വ്യാപാരി സംഘടനകളുടെ ആവശ്യം
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ക്രിമിനൽ സംഘങ്ങളെ ഒറ്റപ്പെടുത്തേണ്ടത് അനിവാര്യമാണ്. വ്യാപാരി സമൂഹവും പൊതുജനങ്ങളും ഒന്നടങ്കം ഈ അക്രമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ഭരണകൂടവും പോലീസും കൂടുതൽ ജാഗ്രത പാലിക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു
ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷനും പ്രതിക്ഷേധം രേഖപ്പെടുത്തി

