വിടവാങ്ങിയത് മാനന്തവാടിക്കാരുടെ ‘പൂമനസ്സുള്ള’ ബദറുക്ക

മാനന്തവാടി ഗാന്ധി പാർക്കിന്റെ അടയാളങ്ങളിലൊന്ന് മാഞ്ഞുപോയിരിക്കുന്നു. പതിറ്റാണ്ടുകളായി ആ ഓരത്ത് പൂക്കൾ വിറ്റ് നഗരത്തിന്റെ ഭാഗമായി മാറിയ ബദറുക്ക ഇനി ഓർമ്മ.

മരണത്തിന്റെ മരവിപ്പിലേക്ക് മടങ്ങിയ ആയിരങ്ങൾക്ക് അവസാനയാത്രയിൽ ചാർത്താനുള്ള റീത്തുകൾ തന്റെ കൈകളാൽ തുന്നിയുണ്ടാക്കിയ ആളായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ ദുഃഖങ്ങളിൽ തന്റെ പൂക്കളിലൂടെ സാന്ത്വനമായി മാറിയ ബദറുക്ക,

ഗാന്ധി പാർക്കിന് മുന്നിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും ആ മുഖം പരിചിതമായിരുന്നു. തിരക്കേറിയ നഗരമധ്യത്തിൽ ലാളിത്യത്തോടെ, സ്നേഹത്തോടെ അദ്ദേഹം നെയ്തെടുത്തത് വെറും പൂമാലകളല്ല, മറിച്ച് ഒരു നാടിന്റെ ഹൃദയബന്ധമാണ്. 

ജീവിതത്തിന്റെ സായന്തനങ്ങൾ പൂക്കൾക്കിടയിൽ ചിലവഴിച്ച ബദറുക്കയ്ക്ക് കണ്ണീരോടെ വിട. 

ആദരാഞ്ജലികൾ…

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed