കോഴിക്കോട് ബസ് സ്കൂട്ടറിൽ ഇടിച്ച് വയനാട് സ്വദേശി മരിച്ചു; പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.

പെരുമണ്ണയിലേക്ക് പോവുകയായിരുന്ന

സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ

ഫർഹാൻ ബസ്സിനുള്ളിലേക്കും മറ്റൊരാൾ പുറത്തേക്കും തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed