പിടിയിലായത്ത് നിരവധി മോഷണക്കേസുകളിലെ പ്രതി.
പനമരം: കഴിഞ്ഞ രണ്ട് മാസമായി മാനന്തവാടി , പനമരം, ബത്തേരി പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി. കൂത്താളി സ്വദേശി നവാസ് മൻസിലിൽ മുജീബാണ് പിടിയിലായത്.
മാനന്തവാടിയിലും പനമരത്തുമടക്കം നിരവധി സ്ഥലങ്ങളിൽ ഇയാളുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മാനന്തവാടി എരുമത്തെരുവ് ജുമാ മസ്ജിദിൽ കയറി പണം മോഷ്ട്ടിച്ചതും ഇയാളാണെന്നു സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി. കൂടാതെ മാനന്തവാടിയിലെ നിരവധി മുസ്ലിം പള്ളികളിൽ ഇയാൾ കയറി പണം മോഷ്ടിച്ചതായി വിവരം പുറത്ത് വന്നു.
ഇന്ന് ബത്തേരിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയ്യാളെ പിടികൂടിയത്.
കഴിഞ്ഞരണ്ട് മാസമായി പനമരത്തും പരിസരത്തും നിരവധി വീടുകളിലും, സ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും മോഷണം നടത്തിയ വ്യക്തിയാണിയാൾ. കൂടാതെ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി കേസു കളിൽ പ്രതിയുമാണ് ഇയാൾ . പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

