മാനന്തവാടി മെഡിക്കൽ കോളേജിൽ ജില്ലാ പോലീസ് സേന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് രക്ത ദാന ക്യാമ്പ് നടന്നത്.

മാനന്തവാടി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ജെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ, മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.റഫീഖ്, ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ, എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ.മോഹൻദാസ് മറ്റു പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കല്‍ കോളജ് ആര്‍.എം.ഒ ഡോ. ജി.ആർ. ഫെസിൻ, ഡോ. ബിനിജ മെറിൻ ജോയ്, സിസ്റ്റർ സെലിൻ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed