ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് കോമാച്ചി പാർക്കിൽ മൊബൈൽ ഫോട്ടോ ഗ്രാഫി മൽസരം.

ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് വയനാട്ടിലെ കോമാച്ചി പാർക്കിൽ മൊബൈൽ ഫോട്ടോ ഗ്രാഫി മൽസരങ്ങൾ . വിദ്യാർത്ഥികളിലെ ഫോട്ടോഗ്രാഫി പ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മത്സരങ്ങൾ ഒരുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 25 മൽസരാർത്ഥികൾക്ക് കൊമാച്ചി ഫോട്ടോഗ്രാഫി പാർക്കിൽ വെച്ച് സൗജന്യമായി ഫോട്ടോഗ്രാഫിയിൽ വിദഗ്ദ്ധ പരിശീലനം നൽകും. ലോക ഫോട്ടോഗ്രാഫി ദിനമായ ആഗസ്ത് 19 ന് കോമാച്ചി പാർക്കിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനവിതരണം ചെയ്യും.

“മഴ”എന്നതാണ് മൽസരത്തിന്റെ വിഷയം, മഴയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അയക്കേണ്ടത്, 18 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മൽസരത്തിൽ പങ്കെടുക്കാനുള്ള പ്രായ പരിധി, ഒരാൾക്ക് ഒരു ചിത്രം മാത്രമാണ് അയക്കാനാവുക., ചിത്രങ്ങൾ പൂർണ്ണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാവണം.ഡിജിറ്റൽ മാനുപ്പുലേഷൻ പാടില്ല.ചിത്രങ്ങൾ തികച്ചും മൗലികമായിരിക്കണം.എന്ട്രികൾ ആഗസ്ത് 17-ന് മുമ്പ്

790 772 8417 എന്ന നമ്പറിലേക്ക് ഡോക്യുമെന്റ് ഫയലായി വാട്സാപ്പ് ചെയ്യേണ്ടതാണ്.

ഫോട്ടോയിൽ പേരോ മറ്റുതരത്തിലുള്ള തിരച്ചറിയൽ അടയാളങ്ങളോ പാടില്ല.

ഫയൽ നെയിമായി പേരും കോൺടാക്റ്റ് നമ്പറും ചേർക്കണം.എന്നിവയാണ് മത്സരത്തിന്റെ നിബന്ധനങ്ങൾ.

ഫോട്ടോഗ്രാഫിക്ക് മുഖ്യ പ്രാധാന്യം നൽകി കൊണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോട്ടോഗ്രാഫി തിം പാർക്കായ കൊമാച്ചി പാർക്ക്, ലോക ഫോട്ടോഗ്രാഫി ദിനത്തോട് ബന്ധിച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ഫോട്ടോഗ്രാഫി മൽസരം സംഘടിപ്പി ക്കുകയാണ്.

മൊബൈൽ ഫോണിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി, ഫോട്ടോഗ്രാഫി എന്ന ദൃശ്യ മാധ്യമത്തെ വളരെ ഗൗരവത്തോടെ അറിയാനും പഠിക്കാനും പുതിയ തലമുറയെ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകളെക്കുറിച്ച് ബോധവാൻമാരാക്കാനും ഇത്തരത്തിലുള്ള മൽസരങ്ങൾ കൊണ്ട് സാധ്യമാകുമെന്ന് “കോമാച്ചി” പാർക്ക് മാനേജിങ് ഡയറക്റ്റർ അജീബ് കോമാച്ചി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed