യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ജിബിന്‍ മാമ്പള്ളിയെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

കല്‍പ്പറ്റ: യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ജിബിന്‍ മാമ്പള്ളിയെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനെതിരെ പ്രചരിച്ച
പോസ്റ്ററുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. എന്നാല്‍ സംഘടന നടപടിയില്‍ ഇക്കാര്യം ഔദ്യോഗികമായി പറഞ്ഞിട്ടില്ല. മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട്,ജനറല്‍ സെക്രട്ടറി ഷംസീര്‍ അരണപ്പാറ,തലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജിജോ വരയാല്‍ എന്നിവര്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയ വഴി പോസ്റ്റര്‍ പ്രചരണമുണ്ടായത്.
കഴിഞ്ഞ ദിവസം മീനങ്ങാടിയില്‍ സംസ്ഥാന പ്രസിഡണ്ടടക്കം പങ്കെടുത്ത ജില്ലാ ജനറല്‍ ബോഡിയില്‍ ജില്ലാ പ്രസിഡണ്ട് ഏകപക്ഷീയമായ തീരുമാനം എടുത്തു എന്ന് പറഞ്ഞു കൊണ്ട് പോസ്റ്ററില്‍ ജില്ലാ പ്രസിഡണ്ട് അമല്‍ ജോയിയേയും പരാമര്‍ശിച്ചിരുന്നു. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് വയനാട് യൂത്ത് കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന

Related Post

Leave a Reply

Your email address will not be published. Required fields are marked *