ബത്തേരി: കോളിയാടി അച്ഛൻ പടിക്ക് സമീപമാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ കോളിയാടി സ്വദേശി ഷമീർ (35), വാഴവറ്റ സ്വദേശി അനു എസ് കുമാർ (30), കാർ യാത്രികരായ സഹാറ (38), റിഷിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 യോടെയാണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് കൊണ്ടുപോയി

