തിരുനെല്ലി: മന്ത്രിയുടെ ഒ ആർ കേളുവിന്റെ പഞ്ചായത്തിൽ ബഡ്‌സ് സ്കൂൾ പ്രവർത്തിക്കുന്നത് ഏത് നിമിഷവും നിലം പൊത്താറായ പഴകിയ കെട്ടിടത്തിൽ.
2016 ൽ തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻ്റായ മായ ദേവിയുടെ കാലഘട്ടത്തിൽ പ്രവർത്തനം തുടങ്ങിയ ബഡ്സ് സ്ക്കൂൾ ചേലൂരിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.
ആറു മാസത്തിന് ശേഷം ജില്ലാ പഞ്ചായത്തിൻ്റെ തൃശിലേരിയിലുള്ള എൽ പി സ്ക്കൂൾ കെട്ടിടത്തിലേക്ക് അതിൻ്റെ പ്രവർത്തനം മാറി. അന്ന് ബിൽഡിങ്ങിന് ചെറിയ റിപ്പയർ പണികൾ നടത്തിയാണ് പ്രവർത്തനം ആരംഭിച്ചത്, പിന്നീട് റൂസ കോളേജിന് വേണ്ടി ബഡ്സ് സ്ക്കൂൾ ഉൾപ്പെടുന്ന സ്ഥലം വിട്ട് നൽകുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതൊന്നും കാര്യക്ഷമമായി നടന്നില്ല മന്ത്രി കണ്ടെത്തി കൊടുത്ത 40 സെൻ്റ് സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ നടപടികളും നടന്നില്ല.
പഞ്ചായത്ത് പ്രസിഡൻ്റ് ചാനലുകൾക്ക് നൽകിയ വിവരം അനുസരിച്ച് നിലവിൽ 40 സെൻ്റ് സ്ഥലം ഇല്ല എന്നും റൂസ കോളേജിനോട് ചേർന്ന് 20 സെൻ്റ് സ്ഥലത്ത് പുതിയ ബിൽഡിങ്ങ് നിർമിക്കുമെന്നുമാണ്.
ബിൽഡിങ് പണി കഴിയുന്നത് വരെ ഈ കുട്ടികൾ ഇവിടെ തന്നെ പഠിക്കണം എന്നാണ് അധികൃതരുടെ നിലപാട്.

