മഴയുടെ മായാജാലം തീർത്ത് മഴക്യാമ്പ് നാളെ വയനാട്ടിൽ. വയനാട് കോമാച്ചി പാർക്കിൽ നടക്കുന്ന മഴക്യാമ്പിൽ 200 ലതികം പ്രതിനിധികൾ പങ്കെടുക്കും.

മാനന്തവാടി: അഖില കേരള ബാലജനസഖ്യം മാനന്തവാടി യൂണിയന്റെ നേതൃത്വത്തിലുള്ള മഴ ക്യാംപ് ബോയ്സ് ടൗൺ കോമാച്ചി പാർക്കിൽ വെച്ച് ജൂലൈ 12 ശനിയാഴ്ച നടക്കും.മഴ ക്ലാസ്, മഴ നടത്തം, മഴ വർത്തമാനം, മഴ മത്സരങ്ങൾ , മഴ നിരീക്ഷണം, മഴ സംവാദം ഡോക്കുമെന്റിറി പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ക്യാമ്പ് 2025 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ അഗീന ബെന്നി ഉദ്ഘാടനം ചെയ്യും.ലൈഫ് കോച്ച് എ.കെ ഷാനവാസിന്റെ നേതൃത്വത്തിലാണ് ക്യാംപിലെ പരിപാടികൾ നടക്കുന്നത്.

കോൺവർസേഷൻ, മഴ ഫോട്ടോഗ്രാഫി, പക്ഷി പരിസ്ഥിതി നിരീക്ഷണം എന്നിവയും പരിപാടിയുടെ ഭാഗമാണ്.

കെ ഉസ്മാൻ, അജീബ് കോമാച്ചി, മുഹമ്മത് കല്ലാട്ട് ക്യാംപ് അംഗങ്ങളുമായി സംവദിക്കും.

സമാപന സമ്മേളനത്തിൽ നീതു വിൻസെന്റ്, തോമസ് സേവ്യർ അതിഥികളായിരിക്കും. വിവിധ ശാഖകളിൽ നിന്ന് തിരഞ്ഞെടുത്ത 200 കുട്ടികൾ 10 വേദികളിലായി മഴയുടെമായാജാലം തീർക്കും.

അവലോകന യോഗത്തിൽ യൂണിയൻ രക്ഷാധികാരി വിഹുസൈൻ അധ്യക്ഷത വഹിച്ചു. സഹകാരിമാരായ അനിറ്റ് സി തോമസ്, റിനിഷ റഫീഖ്, ഡാർലി ജോസ് , പ്രസീത സൈൻ, സൗധ നൗഷാദ്, കിരൺ , പ്രദീഷ് ഷീജ ഫ്രാൻസീസ്, വിജേഷ് പി.ജോസ്, കെ.ആർ ദിവ്യ, സോണമേരി ഫ്രാൻസീസ്

സഖ്യം ഭാരവാഹികളായ നെഹ്‌ല ഫാത്തിമ, റിൻഷ ഫാത്തിമ, അഭിജിത് കെ ഷിനോജ്, മുഹമ്മത് റയാൻ, ഡോണ, പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed