ബന്ദിപ്പൂർ വന വനപാതയിൽ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും.

കൽപറ്റ: ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിലെ ഫാദർ റജി പോൾ ചവർപ്പിനാലും കുടുംബവും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ ഒരു ആന കാറിനു നേരെ ഓടിയടുത്തത്. ആനയുടെ ശ്രദ്ധ പാളിയ സമയത്ത് വാഹനം ഓടിച്ച് മാറ്റിയതു കൊണ്ടാണ് അത്യാഹിതം ഒഴിവായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *