പത്ത് വർഷത്തെ കേളു മന്ത്രിയുടെ പത്ത് വർഷത്തെ വികസനപരാജയങ്ങൾ: മന്ത്രിയും മാനന്തവാടി സ്ഥാനാർത്ഥിയുമായ ഒ ആർ കേളുവിനെതിരെ രൂക്ഷ വിമർശനവുമായി ഗോത്ര വിഭാഗം നേതാവ് മണിക്കുട്ടൻ പണിയൻ.

മാനന്തവാടി (വയനാട്)

ആദിവാസി പിന്നോക്ക വിഭാകത്തിലെ ചെറുപ്പക്കാർക്ക് ജോലി നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രിയദർശിനി ട്രാൻസ്‌പോർട്ട് സൊസൈറ്റി ഇന്ന് അടച്ച് പൂട്ടലിന്റെ വക്കിൽ എത്തിയിരിക്കുന്നതിനെ ചൂണ്ടിക്കാട്ടി മന്ത്രി ഒ ആർ കേളുവിനെതിരെ രൂക്ഷ വിമർശനവുമായി ഗോത്ര വിഭാഗം നേതാവ് മണിക്കുട്ടൻ പണിയൻ.

പ്രിയദർശിനിയുടെ അഞ്ചു ബസ്സുകളാണ് കട്ടപ്പുറത്തുള്ളത്.

പി കെ ജയലക്ഷ്മി പട്ടിക വർഗ വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ അനുവദിച്ച രണ്ട് തിരുവനന്തപുരം എ സി സെമി സ്ലീപ്പർ ബസും ഒരു ടൂറിസ്റ്റ് ബസും ഇന്ന് പൂർണ്ണമായി നശിച്ച് തുരുമ്പെടുത്തിരിക്കുകയാണ്, അഞ്ച് ലൈൻ ബസുകളിൽ മൂന്നെണ്ണം നശിച്ചപ്പോൾ ശേഷിക്കുന്ന രണ്ട് ബസുകൾ പുറത്ത് ലീസിന് കൊടുത്ത അവസ്ഥയാണ്.

എസ് ഇ /എസ് ടി വിഭാഗത്തിന്റെ കോടി കണക്കിന് രൂപ തുരുമ്പെടുക്കുന്നത്. കൂടാതെ നാല്പത്തി അഞ്ചോളം ചെറുപ്പക്കാരുടെ തൊഴിൽ കൂടി ഇല്ലാതായത് ഈ ഭരണകാലത്തതാണെന്നും മണിക്കുട്ടൻ ആരോപിച്ചു.

രണ്ട് വർഷം വകുപ്പ് മന്ത്രി ആയിരുന്ന കാലത്ത് പുതിയ ഒരു പദ്ധതി പോലും കൊണ്ട് വരാൻ സാധിച്ചില്ലെങ്കിലും ഒട്ടനവധി പദ്ധതി ഇല്ലാതാക്കിയ മന്ത്രി എന്ന ബഹുമതി നമ്മുടെ മന്ത്രിക്ക് സ്വന്തംമാണെന്നും തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മണിക്കുട്ടൻ ആരോപിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed