കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ മ്യൂസിയം നിർമാണം വിലയിരുത്തി.

കൽപറ്റ:കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ സന്ദർശിച്ചു. മ്യൂസിയം ബ്രിട്ടീഷ് കോളൊണിയൽ അധികാര വിരുദ്ധ പോരാട്ടത്തിൽ ജീവൻ സമർപ്പിച്ച ആദിവാസി സ്വാതന്ത്ര്യസമര പോരാളി തലക്കൽ ചന്തുവിനെ ആദരിക്കുന്നതാണ്.

കേന്ദ്ര മന്ത്രി കാർത്താഡ്സ്

കോഴിക്കോട് ഓഫിസിൽ പ്രോജക്ട് സംബന്ധിച്ച അവലോകന യോഗം നടത്തി. തുടർന്നാണു നിർമാണ സ്ഥലം സന്ദർശിച്ചത്.

കേന്ദ്ര സർക്കാർ ആദ്യ പടിയായി 16.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള സർക്കാർ സഹകരണത്തോടെ നിർമിക്കുന്ന മ്യൂസിയം, ആദിവാസി പൈതൃക സംരക്ഷണത്തിലും ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണത്തിലും മുൻതൂക്കം നൽകും. പദ്ധതി ആദിവാസി സമൂഹങ്ങളുടെ ചരിത്രത്തിലുണ്ടായ സംഭാവനകൾ ആദരിക്കുകയും, അവരുടെ വികസനവും ശാക്തീകരണവും ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇത് പ്രധാനമന്ത്രിയുടെ “സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്” എന്ന മുദ്രാവാക്യത്തിന്റെ പ്രവർത്തന മാതൃകയായി നിൽക്കുന്നു എന്ന് കുര്യൻ പ്രസ്താവിച്ചു.

കേന്ദ്രമന്ത്രിയെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, പ്രഭാരി എൻ ഹരിദാസ്, സംസ്ഥാന സമിതി അംഗം കെ സദാനന്ദൻ, ജില്ലാ ജനറൽ സെക്രട്ടറി സുകുമാരൻ, മണ്ഡലം പ്രസിഡൻ്റ് ശിവദാസൻ, കൃഷ്ണൻ തുടങ്ങിയവർ സ്വീകരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed