5 മണിക്കുള്ളിൽ കണക്ഷൻ നൽകാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.
മാനന്തവാടി: നഗരത്തിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾക്ക് മൂന്നു മാസമായിട്ടും കെ എസ് ഇ ബി കണക്ഷൻ നൽകാത്തതിൽ പ്രതിക്ഷേധിച്ച് മാനന്തവാടി നഗര സഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി. വൈ ചെയർമാൻ ജേക്കബ് സെബാസ്റ്റിയൻ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ യു ഡി എഫ് കൗൺസിലർമാർ കെ എസ ഇ ബി അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിച്ചു. ഇന്ന് (17/07/2025) അഞ്ചു മണിക്കുള്ളിൽ കണക്ഷൻ നൽകാമെന്ന കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനിയറുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ച്.
മാനന്തവാടി ഗാന്ധി പാർക്ക് മുതൽ മൈസൂർ റോഡ് ഫോറസ്റ്റ് ഓഫീസിൽ ജംഗ്ഷൻ വരെ നഗരസഭാ മൂന്നു മാസങ്ങൾക്ക് മുൻപാണ് ലോമാസ്റ്റ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ ഈ ലൈറ്റുകൾക്ക് കെ എസ് ഇ ബി ഇത് വരെയും വൈദ്യതി കണക്ഷൻ നൽകിയിരുന്നില്ല. കെ എസ് ഇ ബി പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നഗരസഭാ തെരുവ് വിളക്കുകൾക്ക് കെ എസ് ഇ ബി യിൽ കണക്ഷനുള്ള അപേക്ഷ നൽകി, ഇതിനുള്ള തുകയും നഗരസഭാ കെ എസ് ഇ ബി യിൽ അടച്ചു. എന്നാൽ നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന നഗരത്തിലെ പ്രധാന തെരുവിലെ വിളക്കുകൾക്ക് സമയ ബന്ധിതമായി കണക്ഷൻ നൽകുവാൻ കെ എസ് ഇ ബി തയ്യാറായില്ല. നഗരസഭാ അധികൃതർ പല തവണ കെ എസ് ഇ ബി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങളും പറഞ്ഞു നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് കെ എസ് ഇ ബി സ്വീകരിച്ചത്. ഇതോടെയാണ് നഗരസഭാ ചെയര്പേഴ്സന്റെ നേതൃത്വത്തിൽ യു ഡി എഫ് കൗൺസിലർമാർ കെ എസ് ഇ ബി യിൽ എത്തിയത്.
സമരത്തിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ പി വി എസ് മൂസ്സ, ലേഖ രാജീവൻ. വി യു ജോയി, ബി ഡി അരുൺകുമാർ, മാർഗരറ്റ് തോമസ്, എന്നിവർ പങ്കെടുത്തു

